രാഹുല്‍ ഈശ്വറെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ പിന്തുണച്ച് വി.ടി.ബല്‍റാം

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ രാഹുല്‍ ഈശ്വറെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ പിന്തുണച്ച് വി.ടി.ബല്‍റാം എംഎല്‍എ. സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പിലാണ് ബല്‍റാം തന്റെ പിന്തുണ അറിയിച്ചിരിക്കുന്നത്.

പരിപാവനമായ സന്നിധാനത്ത് രക്തം വീഴ്ത്തിയും മൂത്രമൊഴിച്ചും അശുദ്ധി വരുത്താനും കലാപം സൃഷ്ടിക്കാനും ഗൂഢാലോചന നടത്തിയ ആര്‍എസ്എസ് ക്രിമിനലുകളെ നിലയ്ക്കുനിര്‍ത്തേണ്ടത് സംസ്ഥാന ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നു ബല്‍റാം പറഞ്ഞു. കലാപകാരികള്‍ക്കൊപ്പമല്ല, വിശ്വാസികള്‍ക്കൊപ്പമാണ് കോണ്‍ഗ്രസെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുല്‍ ഈശ്വറിനു പിന്തുണയുമായി കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് ബല്‍റാമിന്റെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്

Leave a Reply

Your email address will not be published. Required fields are marked *