ഉത്ര വധക്കേസ്: സൂരജിന്‍റെ അമ്മയെയും സഹോദരിയെയും അറസ്റ്റ് ചെയ്തു

കൊല്ലം:  ഉത്ര വധക്കേസ് പ്രതി സൂരജിന്‍റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും അറസ്റ്റ് ചെയ്തു. സ്ത്രീധന നിരോധന നിയമപ്രകാരമാണ് അറസ്റ്റ്. ഇവരെ പുനലൂര്‍ കോടതിയില്‍ ഇന്ന് ഹാജരാക്കും. കേസുമായി ബന്ധപ്പെട്ട് നേരത്തെ ഇവരെ പലതവണ പൊലീസ് ചോദ്യം ചെയ്തിരുന്നു.

വീട്ടിലെത്തിയാണ് ക്രൈബ്രാഞ്ച് സംഘം ഇരുവരെയും അറസ്റ്റ് ചെയ്തത്. നേരത്തെ ഇവര്‍ക്കെതിരെ ഗാര്‍ഹിക പീഡന നിരോധന നിയമം ചുമത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *