മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം: 5 ദിവസത്തിനകം നടപടിയെടുക്കണമെന്ന് ദേശീയ വനിതാകമ്മിഷന്‍

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തിൽ അഞ്ചുദിവസത്തിനകം നടപടിയെടുക്കാന്‍ ഡിജിപിക്ക് വനിതാകമ്മിഷന്‍ നിര്‍ദേശം. ഉദ്യോഗസ്ഥരുടെ വീഴ്ചയും പരിശോധിക്കണമെന്ന് കമ്മിഷന്‍ അധ്യക്ഷ രേഖ ശർമ്മ ആവശ്യപ്പെട്ടു.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുണ്ടായ സൈബര്‍ ആക്രമണം സംബന്ധിച്ച കേസില്‍ പ്രതികളുടെ വിശദാംശങ്ങള്‍ തേടി നേരത്തെ പൊലീസ് ഫെയ്‌സ്ബുക്കിന് കത്തയച്ചിരുന്നു. അധിക്ഷേപ സന്ദേശങ്ങള്‍ പങ്കുവെച്ച അക്കൗണ്ടുകള്‍ വ്യാജമാണോ എന്നറിയാനാണ് നടപടി. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുണ്ടായ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ അപകീര്‍ത്തികരവും, മാനഹാനിയുണ്ടാക്കുന്നതും, ലൈംഗിക ചുവയുള്ളതുമാണെന്ന് തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സൈബര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

മാധ്യമപ്രവര്‍ത്തകരെ സംഘം ചേര്‍ന്ന് അപമാനിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്തതായം റെയ്ഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *