രാജ്യത്ത് 24 മണിക്കൂറിനിടെ 983 കോവിഡ് മരണം

ന്യൂഡല്‍ഹി :രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട്​ ചെയ്​തത് 983 കോവിഡ്​ മരണം. ഇതോടെ 54849 പേരാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ച്‌ മരിച്ചത്. ആരോഗ്യമന്ത്രാലയത്തി​െന്‍റ റിപ്പോര്‍ട്ട്​ പ്രകാരം രാജ്യത്തെ മരണനിരക്ക്​ 1.89 ശതമാനമാണ്​.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത്​ 68,898 പേര്‍ക്കാണ്​ കോവിഡ്​​ ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ​ബാധിതരുടെ എണ്ണം 29 ലക്ഷം കടന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 29,05,844 ​പേര്‍ക്കാണ്​ ഇതുവരെ കോവിഡ്​ സ്ഥിരീകരിച്ചിട്ടുള്ളത്​.

രാജ്യത്ത്​ ഇതുവരെ 21,58,947 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ ദിവസം 62,282 പേര്‍ ആശുപത്രിവിട്ടു. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 74.30 ശതമാനമായി ഉയര്‍ന്നുവെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *