ഗുരുവായൂരില്‍ ഇനി ദിവസം 50 വിവാഹങ്ങള്‍ വരെ നടത്താം
തൃശൂര്‍: ഗുരുവായൂരില്‍ ഇനി ഒരു ദിവസം 50 വിവാഹങ്ങള്‍ വരെ നടത്താം. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹങ്ങളുടെ എണ്ണം പ്രതിദിനം 40 ആയി പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍ ജനങ്ങളുടെ നിരന്തര ആവശ്യം മാനിച്ച് വിവാഹങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ ദേവസ്വം സ്വീകരിച്ചതായി ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ അറിയിച്ചു.