നിയമസഭാ സമ്മേളനത്തിന് മുന്‍പേ മുഖ്യമന്ത്രി രാജിവെക്കണം: ചെന്നിത്തല

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് പദ്ധതിയുടെ കാര്യത്തില്‍ മുഖ്യമന്ത്രി കള്ളം പറയുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

വടക്കാഞ്ചേരി ഫ്ലാറ്റ് ക്രമക്കേടില്‍ ഉന്നതതല ഗൂഢാലോചന നടന്നു. നാലേകാല്‍ കോടിയാണ് കമ്മീഷനെന്ന് വെളിപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവാണ്. കോഴക്കാര്യം സർക്കാരിന് അറിയാമായിരുന്നു. ധനമന്ത്രിയും നിയമമന്ത്രിയും ഇക്കാര്യം ശരിവെച്ചുവെന്നും ചെന്നിത്തല ആരോപിച്ചു.

റെഡ് ക്രസന്‍റുമായി ചർച്ച തുടങ്ങിയത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുന്നു. നിയമസഭാ സമ്മേളനത്തിന് മുന്‍പേ മുഖ്യമന്ത്രി രാജിവെക്കണം. കോഴ അറിഞ്ഞിട്ട് മിണ്ടാത്ത ധനമന്ത്രി എങ്ങനെ ധനബിൽ അവതരിപ്പിക്കും? സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് ഈ മാസം 27ന് വാർഡ് തലത്തിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ചെന്നിത്തല അറിയിച്ചു.

പ്രോക്സി വോട്ട് സംബന്ധിച്ച് ആശങ്കയുണ്ട്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *