പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്ക്കരണവുമായി ബന്ധപ്പെട്ട് വീണ്ടും കത്തയച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വ്വകക്ഷി യോഗത്തില്‍ കേന്ദ്ര തീരുമാനത്തിന് എതിരെ ഉയര്‍ന്ന അഭിപ്രായങ്ങള്‍ അറിയിച്ചാണ് കത്ത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിനു കൈമാറാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സര്‍ക്കാരിന്റെ എതിര്‍പ്പ് മുഖ്യമന്ത്രി നേരത്തെ പ്രധാനമന്ത്രിയെ കത്തു മുഖേന അറിയിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ മുഖ്യ പങ്കാളിയായ ഒരു സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളിനെ വിമാനത്താവളത്തിന്‍്റെ പ്രവര്‍ത്തനച്ചുമതല ഏല്‍പിക്കണമെന്ന് പല തവണ ഉന്നയിച്ച ആവശ്യം കേന്ദ്രം നിരാകരിച്ചതില്‍ സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിമാനത്താവളം പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്നാണ് കേരളത്തിന്‍്റെ പൊതു അഭിപ്രായമെന്ന് യോഗം വിലയിരുത്തി. കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സഹായങ്ങളാണ് കേന്ദ്രം ചെയ്തുതരേണ്ടതെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായങ്ങളുടെ വിശദാംശങ്ങള്‍ പ്രധാന മന്ത്രിക്കയച്ച കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *