അടിയന്തരഘട്ടത്തില്‍ ക്രൈംബ്രാഞ്ചിന് നേരിട്ട് കേസെടുക്കാം: ഡിജി.പി

തിരുവനന്തപുരം: ക്രൈംബ്രാഞ്ചിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഉത്തരവ് തിരുത്തി ഡി.ജി.പി. അടിയന്തര സാഹചര്യങ്ങളില്‍ ക്രൈംബ്രാഞ്ചിന് നേരിട്ട് കേസെടുക്കാം. ഡിജിപിയുടെ നിര്‍ദ്ദേശം ക്രൈംബ്രാഞ്ചിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ തകര്‍ക്കുന്നതാണെന്ന ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഉത്തരവ് തിരുത്തിയത്. സാധാരണ രീതിയില്‍ ഡിജിപിയുടെ അറിവോടെയാണ് കേസെടുക്കാറുള്ളതെന്ന് ഉത്തരവില്‍ മാറ്റം വരുത്തി.

അടിയന്തര സാഹചര്യത്തില്‍ കേസെടുക്കാന്‍ ക്രൈം ബ്രാഞ്ചിന് അധികാരമുണ്ടാകും. കേസെടുത്ത കാര്യം ഡിജിപിയെ അറിയിക്കണം. സര്‍ക്കാരോ- കോടതിയോ കൈമാറുന്ന കേസുകള്‍ അന്വേഷിക്കുവാനും കേസെടുക്കാനും അനുമതിയുണ്ടെന്നും ഉത്തരവില്‍ പറയുന്നു. ഇത്തരം കേസുകള്‍ അന്വേഷിക്കുന്നതിന് വിശദമായ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കുമെന്നും ഡിജിപി ഉത്തരവില്‍ പറയുന്നു. ക്രൈംബ്രാഞ്ചിന് മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ വരുത്തുന്നുവെന്ന് വിവാദഉത്തരവിനെച്ചൊല്ലി വ്യാപകമായ വിമര്‍ശനമുയര്‍ന്നിരുന്നു. ഒരു പരാതി വന്നാല്‍, അതില്‍ കഴമ്ബുണ്ടെന്ന് കണ്ടെത്തിയാല്‍ സംസ്ഥാന പൊലീസ് സംവിധാനം ഒട്ടും വൈകാതെ കേസെടുക്കണമെന്നാണ് സുപ്രീംകോടതിയുടെ വിധി. ഈ വിധിയുടെ ലംഘനമാണ് ഉത്തരവെന്നാണ് വിമര്‍ശനമുയര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *