മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന മദന്‍ ലാല്‍ ഖുറാന അന്തരിച്ചു

 

ന്യൂഡല്‍ഹി: മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന മദന്‍ ലാല്‍ ഖുറാന(82) അന്തരിച്ചു. ശനിയാഴ്ച രാത്രി 11 മണിയോടെ ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം. പ്രായാധിക്യം മൂലമുള്ള രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 1993 മുതല്‍ 1996 വരെയാണ് അദ്ദേഹം ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം വഹിച്ചത്. 2004ല്‍ രാജസ്ഥാന്‍ ഗവര്‍ണറായും സേവനമനുഷ്ഠിച്ചു.

പതിനൊന്നു തവണ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുള്ള ഖുറാന പത്ത് തവണയും വിജയം നേടിയിരുന്നു. നാല് തവണ ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

രാജ് ഖുറാനയാണ് ഭാര്യ. പൂനം, വിമല്‍ എന്നിവര്‍ മക്കളാണ്. ഇതില്‍ മകന്‍ വിമല്‍ കഴിഞ്ഞമാസം ഹൃദയാഘാതം മൂലം മരിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *