തെരഞ്ഞെടുപ്പ്​ കമ്മീഷണർ അശോക്​ ലവാസ രാജിവെച്ചു

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ്​ കമീഷണർ അശോക്​ ലവാസ രാജിവെച്ചു. ഏഷ്യൻ ഡെവലപ്​മെന്റ്​ ബാങ്കി​ന്റെ (എ.ഡി.ബി) വൈസ്​ പ്രസിഡന്റായി ചുമതലയേൽക്കുന്നതിനെ തുടർന്നാണ്​ രാജി. സെപ്​റ്റംബറിൽ അശോക്​ ലവാസ എ.ഡി.ബി വൈസ്​ പ്രസിഡന്റായി സ്​ഥാനമേൽക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദിനാണ് ലവാസ രാജിക്കത്ത് നല്‍കിയിരിക്കുന്നത്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ സുനിൽ അറോറ 2021 ഏപ്രിലിൽ സ്ഥാനമൊഴിഞ്ഞാൽ ആ പദവി ഏറ്റെടുക്കേണ്ടയാളായിരുന്നു അശോക് ലവാസ. സേവന കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് സ്ഥാനമൊഴിയുന്ന രണ്ടാമത്തെ തെരഞ്ഞെടുപ്പ് കമ്മീഷണറാണ് ഇദ്ദേഹം. എ ഡി ബി വൈസ് പ്രസിഡന്റായി ലവാസയെ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഈ മാസം 31ന് കാലാവധി തീരുന്ന ദിവാകർ ഗുപ്തയുടെ പിൻഗാമിയായാണ് നിയമനം.

Leave a Reply

Your email address will not be published. Required fields are marked *