രാഷ്ട്രീയപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് നീട്ടാന്‍ ആവശ്യപ്പെട്ടില്ല: തെരഞ്ഞെടുപ്പ് കമ്മീഷണര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ തടസമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്കരന്‍.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക. തിയതി പിന്നീട് പ്രഖ്യാപിക്കും. ഒക്ടോബര്‍ അവസാനത്തോടെ നടത്താനാണ് ആലോചിക്കുന്നത്. ആരോഗ്യ വിദഗ്ധരുമായും രാഷ്ട്രീയ പ്രതിനിധികളുമായും വീണ്ടും ചര്‍ച്ച നടത്തും. വെര്‍ച്വല്‍ ക്യാമ്പയിന്‍ നടത്തുന്നത് പരിഗണിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്കരന്‍ അറിയിച്ചു.

രാഷ്ട്രീയപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് നീട്ടാന്‍ ആവശ്യപ്പെട്ടില്ല. ആരോഗ്യ വിദഗ്ധരുമായി ചര്‍ച്ച നടത്തിയെന്നും ആരോഗ്യവിദഗ്ധര്‍ ഉടന്‍ മാര്‍ഗരേഖ തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു മണിക്കൂര്‍ പോളിങ് സമയം നീട്ടും. തിരക്ക് കുറയുമെന്നാണ് പ്രതീക്ഷ. തെരഞ്ഞെടുപ്പ് സമയക്രമത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *