സര്‍ക്കാര്‍ അറിയിപ്പുകള്‍

എം.സി.എ റഗുലർ കോഴ്‌സിൽ 18 വരെ അപേക്ഷിക്കാം

കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഈ വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് നേരത്തെ അപേക്ഷിച്ചിട്ടില്ലാത്തവർക്ക് ആഗസ്റ്റ് 18 വരെ അപേക്ഷിക്കാം. കോവിഡ് രോഗവ്യാപന പശ്ചാത്തലത്തിൽ പ്രവേശന പരീക്ഷ റദ്ദാക്കിയതിനാൽ യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനാലാണ് നേരത്തെ അപേക്ഷിക്കാൻ പറ്റാത്തവർക്ക് വീണ്ടും അവസരം നൽകുന്നത്. അപേക്ഷകർക്ക് ഓൺലൈൻ മുഖേനയോ വെബ്‌സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ഫീസ് അടയ്ക്കാം. വ്യക്തിഗത വിവരങ്ങൾ ഓൺലൈൻ ആയി www.lbscentre.kerala.gov.in  എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ബന്ധപ്പെട്ട രേഖകൾ ഓൺലൈൻ ആപ്ലിക്കേഷൻ സമർപ്പിക്കുന്ന അവസരത്തിൽ അപ്‌ലോഡ് ചെയ്യണം. കേരളത്തിലെ ഫെഡറൽ ബാങ്കിന്റെ എല്ലാ ശാഖകളിലും വെബ്‌സൈറ്റിലൂടെ ലഭിക്കുന്ന ചെല്ലാൻ ഫോറം ഉപയോഗിച്ചോ ഓൺലൈൻ മുഖേനയോ ആഗസ്റ്റ് 18വരെ ഫീസ് അടയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് 0471-2560363, 64.

ശനിയാഴ്ച 1608 പേർക്ക് കൂടി കോവിഡ്; 803 പേർക്ക് രോഗമുക്തി
*ചികിത്സയിലുള്ളത് 14,891 പേർ; 20 പുതിയ ഹോട്ട് സ്‌പോട്ടുകൾ

കേരളത്തിൽ ശനിയാഴ്ച 1608 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള 362 പേർക്കും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 321 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 151 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 118 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 106 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 91 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 85 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 81 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 74 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 52 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 49 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 48 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 39 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 31 പേർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
7 മരണമാണ് ശനിയാഴ്ച കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 4ന് മരണമടഞ്ഞ തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിനി ജൂഡി (69), ആഗസ്റ്റ് 13 ന് മരണമടഞ്ഞ കൊല്ലം കുണ്ടറ സ്വദേശിനി ഫിലോമിന (70), ആഗസ്റ്റ് 3ന് മരണമടഞ്ഞ എറണാകുളം ആലുവ സ്വദേശിനി സതി വാസുദേവൻ (64), ആഗസ്റ്റ് 8ന് മരണമടഞ്ഞ കാസർഗോഡ് സ്വദേശിനി അസീസ് ഡിസൂസ (81), ആഗസ്റ്റ് 11ന് മരണമടഞ്ഞ എറണാകുളം വട്ടപ്പറമ്പ് സ്വദേശി എം.ഡി. ദേവസി (75), ആഗസ്റ്റ് 13ന് മരണമടഞ്ഞ തിരുവനന്തപുരം പൂന്തുറ സ്വദേശിനി ലക്ഷ്മിക്കുട്ടി (69), ആഗസ്റ്റ് 7 ന് മരണമടഞ്ഞ അയിര ചെങ്കവിള സ്വദേശി രവി (58) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എൻഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 146 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.
രോഗം സ്ഥിരീകരിച്ചവരിൽ 74 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 90 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 1409 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 112 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 313 പേർക്കും, മലപ്പുറം ജില്ലയിലെ 307 പേർക്കും, കോഴിക്കോട് ജില്ലയിലെ 134 പേർക്കും, ആലപ്പുഴ ജില്ലയിലെ 106 പേർക്കും, എറണാകുളം ജില്ലയിലെ 99 പേർക്കും, കൊല്ലം ജില്ലയിലെ 86 പേർക്കും, തൃശൂർ ജില്ലയിലെ 77 പേർക്കും, കാസർഗോഡ് ജില്ലയിലെ 71 പേർക്കും, പാലക്കാട് ജില്ലയിലെ 49 പേർക്കും, കണ്ണൂർ ജില്ലയിലെ 47 പേർക്കും, വയനാട് ജില്ലയിലെ 40 പേർക്കും, കോട്ടയം ജില്ലയിലെ 33 പേർക്കും, പത്തനംതിട്ട ജില്ലയിലെ 31 പേർക്കും, ഇടുക്കി ജില്ലയിലെ 16 പേർക്കുമാണ് ശനിയാഴ്ച സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
31 ആരോഗ്യ പ്രവർത്തകർക്കാണ് ശനിയാഴ്ച രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ 19, തിരുവനന്തപുരം ജില്ലയിലെ 6, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, പാലക്കാട്, വയനാട്, കാസർഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. എറണാകുളം 4 ഐ.എൻ.എച്ച്.എസ്. ജീവനക്കാർക്കും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 803 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 170 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 124 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 92 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 80 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 63 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 56 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 45 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 42 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 39 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 37 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 32 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 20 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 3 പേരുടെയും, പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 14,891 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,779 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,60,169 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,46,811 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 13,358 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1859 പേരെയാണ് ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അതേസമയം പരിശോധനകളും വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,108 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 11,54,365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 9246 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,47,640 സാമ്പിളുകൾ ശേഖരിച്ചതിൽ 2338 പേരുടെ ഫലം വരാനുണ്ട്.
20 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവന്തപുരം ജില്ലയിലെ വെമ്പായം (കണ്ടൈൻമെന്റ് സോൺ വാർഡ് 15, 21), കരവാരം (സബ് വാർഡ് 6), തിരുപുറം (2, 3), മാണിക്കൽ (18, 19, 20), മടവൂർ (15), പുല്ലമ്പാറ (3, 11, 12, 15), പാങ്ങോട് (10), തൃശൂർ ജില്ലയിലെ മുല്ലശേരി (4), കടങ്ങോട് (11), പാഞ്ഞാൾ (11), ഇടുക്കി ജില്ലയിലെ പീരുമേട് (9), വാത്തിക്കുടി (13), ഇടവെട്ടി (സബ് വാർഡ് 11), പാലക്കാട് ജില്ലയിലെ എരിമയൂർ (14, 16), വടക്കാഞ്ചേരി (8), അയിലൂർ (7), കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് (5, 7, 8, 1, 9 (സബ് വാർഡ്), മലപ്പുറം ജില്ലയിലെ മൂത്തേടം (5, 7, 9, 10), കൊല്ലം ജില്ലയിലെ ഇളമ്പൂർ (12), പത്തനംതിട്ട ജില്ലയിലെ ഇലന്തൂർ (2, 5 , 12 (സബ് വാർഡ്) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.
12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂർ ജില്ലയിലെ കൊണ്ടാഴി (വാർഡ് 1), മണലൂർ (3), കോഴിക്കോട് ജില്ലയിലെ കാക്കൂർ (6), കീഴരിയൂർ (10), വയനാട് ജില്ലയിലെ തിരുനെല്ലി (സബ് വാർഡ് 10), പുൽപ്പള്ളി (5), തിരുവനന്തപുരം ജില്ലയിലെ ഒറ്റശേഖരമംഗലം (1, 8), മുദാക്കൽ (20), എറണാകുളം ജില്ലയിലെ പൂത്രിക (12), കൂത്താട്ടുകുളം മുൻസിപ്പാലിറ്റി (5), ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ (4), പാലക്കാട് ജില്ലയിലെ അമ്പലപ്പാറ (17) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവിൽ 562 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *