കോൺഗ്രസ് ദേശീയ വക്താവ് രാജീവ് ത്യാഗി അന്തരിച്ചു

ന്യൂഡൽഹി: കോൺഗ്രസ് ദേശീയ വക്താവ് രാജീവ് ത്യാഗി (53) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.

ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്ത അദ്ദേഹം പരിപാടി കഴിഞ്ഞ ശേഷം നെഞ്ചു വേദന അനുഭവപ്പെടുന്നതായി പറഞ്ഞിരുന്നു. തുടർന്ന് കുഴഞ്ഞു വീണു. ഉടൻ തന്നെ ഉത്തർപ്രദേശിലെ ഗാസിയാബാദിലെ യശോദ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അടുത്തമാസം 54ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് മരണം. പ്രമുഖ കോൺഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി, അശോക് ഗെലോട്ട്, ഡി.കെ. ശിവകുമാർ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *