‘മോദിയുണ്ടെങ്കിൽ അതും നടക്കും’; ജിഡിപി കുറയുന്നതിൽ പരിഹാസവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി:  ‘മോദി ഉണ്ടെങ്കില്‍ എല്ലാം സാധ്യമാണ്’ എന്ന് രാഹുൽ ട്വീറ്റ് ചെയ്തു. 2019ലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം ഉപയോഗിച്ചാണ് രാഹുൽ മോദിയെ പരിഹസിച്ചത്.

ഇന്ത്യയുടെ ജിഡിപി സ്വാതന്ത്രലബ്ധിക്കു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ എത്തുമെന്ന ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണ മൂർത്തിയുടെ മുന്നറിയിപ്പ് ചൂണ്ടിക്കാട്ടിയാണ്‌
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത് എത്തിയത്‌.  മൂർത്തിയുടെ മുന്നറിയിപ്പിനെക്കുറിച്ചുള്ള വാർത്താ റിപ്പോർട്ടിന്റെ സ്ക്രീൻ ഷോട്ടും ട്വീറ്റിൽ ഉൾപ്പെടുത്തിയിരുന്നു,

ഇന്ത്യയുടെ ജിഡിപി 1947ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തുമെന്ന് തിങ്കളാഴ്ചയാണ് നാരായണ മൂർത്തി ആശങ്ക പ്രകടിപ്പിച്ചത്. ഇന്ത്യയുടെ ജിഡിപി ചുരുങ്ങിയത് അഞ്ചു ശതമാനമെങ്കിലും കുറയും. 1947ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിയിൽ ജിഡിപി എത്തിച്ചേരുമെന്ന ആശങ്കയുണ്ടെന്നും മൂർത്തി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *