ക്വാറികളുടെ ദൂരപരിധി നിര്‍ണയിച്ച ഹരിത ട്രിബ്യൂണല്‍ വിധി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സംസ്ഥാനത്തെ ക്വാറികളുടെ പ്രവര്‍ത്തനത്തില്‍ നിലവിലെ സ്ഥിതി തുടരാമെന്ന് ഹൈക്കോടതി.

ക്വാറി ഉടമകള്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. ക്വാറികൾ പ്രവര്‍ത്തിക്കുന്നതിന് ഹരിത ട്രിബ്യൂണല്‍ 200 മീറ്റര്‍ പരിധി നിശ്ചയിച്ചിരുന്നു. നിലവില്‍ 50 മീറ്റര്‍ പരിധിയിലാണ് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. ഈ ദൂരപരിധി പ്രായോഗികമല്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *