സ്വര്‍ണക്കടത്ത്:​പ്രതികള്‍ പണം വിദേശത്തെത്തിച്ചത്​ ഹവാല ഇടപാടിലൂടെയെന്ന്​ കസ്​റ്റംസ്

കൊ​ച്ചി: ന​യ​ത​ന്ത്ര ബാ​ഗേ​ജ്​ വ​ഴി ക​ട​ത്തു​ന്ന സ്വ​ര്‍​ണം വാ​ങ്ങാ​നു​ള്ള പ​ണം പ്ര​തി​ക​ള്‍ ഹ​വാ​ല ഇ​ട​പാ​ടി​ലൂ​ടെ​യാ​ണ് വി​ദേ​ശ​ത്തെ​ത്തി​ച്ച​തെ​ന്ന്​ ക​സ്​​റ്റം​സ്​ ഹൈ​കോ​ട​തി​യി​ല്‍. സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ വ​ന്‍​കി​ട നി​േ​ക്ഷ​പ​ക​ര​ട​ക്കം കൂ​ടു​ത​ല്‍ പേ​ര്‍​ക്ക്​ പ​ങ്കാ​ളി​ത്ത​മു​ണ്ടോ​യെ​ന്ന്​ വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കേ​ണ്ട​തു​ണ്ട്. ഇ​ട​പാ​ടി​ന്​ വ​ന്‍ തു​ക മു​ട​ക്കി​യ​വ​രെ​ന്ന്​ ക​ണ്ടെ​ത്തി​യ ചി​ല​രെ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ന​യ​​ത​ന്ത്ര ബാ​ഗേ​ജ്​ സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ ഇ​വ​രു​ടെ പ​ങ്കാ​ളി​ത്തം വ്യ​ക്ത​മാ​ണ്.

ഇ​വ​രെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ലൂ​ടെ​െ​യ കൂ​ടു​ത​ല്‍ പേ​രു​ടെ പ​ങ്കാ​ളി​ത്തം വെ​ളി​പ്പെ​ടു​ക​യു​ള്ളൂ​വെ​ന്ന്​ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ക​സ്​​റ്റം​സ്​ സൂ​പ്ര​ണ്ട്​ സ​മ​ര്‍​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ പ​റ​യു​ന്നു. ഒ​മ്ബ​താം പ്ര​തി മ​േ​ഞ്ച​രി സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ന്‍​വ​ര്‍, 13ാം പ്ര​തി കോ​ഴി​ക്കോ​ട് വാ​വാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ബ്​​ദു​ല്‍ ഷ​മീം, 14ാം പ്ര​തി കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ജി​ഫ്സ​ല്‍ എ​ന്നി​വ​രു​ടെ ജാ​മ്യ​ഹ​ര​ജി​യി​ലാ​ണ്​ വി​ശ​ദീ​ക​ര​ണം. ന​യ​ത​ന്ത്ര ബാ​ഗേ​ജു​ക​ള്‍​ക്കു​ള്ള ക​സ്​​റ്റം​സ്​ ഡ്യൂ​ട്ടി ഇ​ള​വി​ന്​ സ​മ​ര്‍​പ്പി​ച്ച ബി​ല്‍ ഓ​ഫ്​ എ​ന്‍​ട്രി നി​യ​മ​പ​ര​മാ​യ ഘ​ട​ന​യി​ലു​ള്ള​താ​യി​രു​ന്നി​​ല്ലെ​ന്നും മ​തി​യാ​യ രീ​തി​യി​െ​ല ഒ​പ്പു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ല്‍ പ​റ​യു​ന്നു. ഇ​തി​ലെ സം​ശ​യ​ത്തെ​ത്തു​ട​ര്‍​ന്ന്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്. ഒ​ന്നാം​ പ്ര​തി പി.​എ​സ്.​ സ​രി​ത്താ​ണ്​ പി​ന്നീ​ട്​ പ്ര​തി​യാ​യ കെ.​ടി. റ​മീ​സി​െന്‍റ പ​ങ്കാ​ളി​ത്ത​ത്തെ​ക്കു​റി​ച്ച്‌​ മൊ​ഴി ന​ല്‍​കി​യ​ത്. ഇ​ന്‍​റ​ലി​ജ​ന്‍​സ്​ റി​പ്പോ​ര്‍​ട്ടി​നെ​ത്തു​ട​ര്‍​ന്ന്​ സെ​യ്​​ത​ല​വി ഇ. ​എ​ട​ക്കാ​ട​ന്‍ എ​ന്ന​യാ​ളെ ചോ​ദ്യം ചെ​യ്​​തു.

ഇ​ന്ത്യ​യി​ലേ​ക്ക്​ വ​ന്‍​തോ​തി​ല്‍ അ​ന​ധി​കൃ​ത സ്വ​ര്‍​ണം കൊ​ണ്ടു​വ​ന്ന​തി​ലൂ​ടെ ദേ​ശീ​യ​സു​ര​ക്ഷ​ക്കും സാ​മ്ബ​ത്തി​ക സു​ര​ക്ഷി​ത​ത്വ​ത്തി​നും ഭീ​ഷ​ണി ഉ​യ​ര്‍​ത്തി​യ​വ​രാ​ണ്​ ഹ​ര​ജി​ക്കാ​രാ​യ പ്ര​തി​ക​ള്‍. വ​ലി​യ ക​ള്ള​ക്ക​ട​ത്ത്​ സം​ഘ​ത്തി​െന്‍റ ഭാ​ഗ​മാ​ണി​വ​ര്‍. ജാ​മ്യ​മി​ല്ലാ​ത്ത കു​റ്റ​മാ​ണ്​ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. പ്ര​തി​ക​ളെ ജാ​മ്യ​ത്തി​ല്‍ വി​ട്ടാ​ല്‍ തെ​ളി​വ്​ ന​ശി​പ്പി​ക്കാ​നു​ം സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​നും കേ​സ്​ അ​ട്ടി​മ​റി​ക്കാ​നും ശ്ര​മ​മു​ണ്ടാ​കു​മെ​ന്നും സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ല്‍ പ​റ​യു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *