മോദിയുടെ ചെവിക്ക് പിടിച്ച് സ്കൂളില്‍ കൊണ്ടുവിടുന്ന ശ്രീരാമന്‍: വൈറലായ ചിത്രം പങ്കുവെച്ച് ശശി തരൂര്‍

രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചെവിക്കുപിടിച്ച് സ്കൂളിലേക്ക് ശ്രീരാമന്‍ തന്നെ കൊണ്ടുപോകുന്ന വൈറലായ ചിത്രം പങ്കുവെച്ച് ശശി തരൂര്‍ എം പി. ഫെയ്‍സ്ബുക്കിലാണ് തരൂര്‍ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.

Posted by Shashi Tharoor on Saturday, August 8, 2020

കഴിഞ്ഞ ദിവസങ്ങളില്‍ മോദി ശ്രീരാമനെ കൈപിടിച്ച്​ രാമക്ഷേത്രത്തിലേക്ക്​ കൊണ്ടുപോകുന്ന ചിത്രം സംഘപരിവാർ കേന്ദ്രങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. രാമക്ഷേത്രത്തിന്‍റെ ഭൂമിപൂജയുമായി ബന്ധപ്പെട്ട് നരേന്ദ്രമോദി ബാലനായ രാമനെയും കൊണ്ട് രാമക്ഷേത്രത്തിലേക്ക് നടന്നു നീങ്ങുന്ന ഒരു ഛായാചിത്രമായിരുന്നു ഇത്. ചിത്രത്തിൽ രാമനേക്കാൾ വലുതായി മോദിയെ ചിത്രീകരിച്ചതിൽ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. ഇതിന്​ മറുപടിയെന്നോണമാണ് ഈ പുതിയ ചിത്രം പ്രചരിക്കുന്നത്.

 

 

Leave a Reply

Your email address will not be published. Required fields are marked *