ദുരിതാശ്വാസ വിവേചനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച്‌ സി പി ഐ

ഇടുക്കി: പെട്ടിമുടിയിലെ ദുരാതാശ്വാസ വിതരണത്തില്‍ പ്രതിപക്ഷത്തിനൊപ്പം സര്‍ക്കാരിനെ വിമര്‍ശിച്ച്‌ സി പി ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമനും രംഗത്തെത്തി. ‘ദുരിതാശ്വാസ വിതരണത്തിലെ വിവേചനം എല്‍ ഡി എഫ് സര്‍ക്കാരിന് ഭൂഷണമല്ല. ഉരുള്‍പൊട്ടി മരിച്ചവര്‍ക്ക് 5 ലക്ഷം രൂപയും വിമാനാപകടത്തില്‍ മരിച്ചവര്‍ക്ക് 10 ലക്ഷവും പ്രഖ്യാപിച്ചത് വിവേചനപരമാണ്. ഇടത് സര്‍ക്കാരിന് ചേരാത്ത നടപടിയാണിത്. പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവര്‍ പാവങ്ങളില്‍ പാവങ്ങളാണ്. അന്നന്നത്തെ അന്നത്തിനു വേണ്ടി കൂലിവേല ചെയ്യുന്നവരാണ് അവര്‍. ഇവര്‍ക്ക് ലഭിക്കുന്ന കൂലി കൊണ്ടാണ് കുടുംബം ഓരോ ദിവസവും ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. ഇവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം’ – ശിവരാമന്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *