കരിപ്പൂരിൽ 25 ലക്ഷം രൂപയുടെ സ്വർണ്ണ കള്ളക്കടത്ത് പിടികൂടി

കരിപ്പൂര്‍: കരിപ്പൂരിൽ 25 ലക്ഷം രൂപയുടെ സ്വർണ്ണ കള്ളക്കടത്ത് പിടികൂടി. ഇന്നലെ വൈകീട്ട് ഷാർജയിൽ നിന്നും കോഴിക്കോട് എയർപോർട്ടിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം IX 1354 ലെ യാത്രക്കാരനിൽ നിന്നും 638 ഗ്രാം സ്വർണ്ണ മിശ്രിതമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യാഗസ്ഥർ പിടികൂടിയത്. കോഴിക്കോട് ഉണ്ണികുളം സ്വദേശി റയീസ് കാപ്സ്യൂൾ രൂപത്തിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച രീതിയിലാണ് സ്വർണ്ണ മിശ്രിതം കൊണ്ടുവന്നത്. ഇന്ത്യൻ മാർക്കറ്റിൽ ഇതിന്‌ ഏകദേശം 25 ലക്ഷം രൂപ വിലമതിക്കുമെന്നു കരുതുന്നു.

ഇന്നലെ വൈകീട്ട് എയർപോർട്ടിലുണ്ടായ വിമാന ദുരന്തത്തിനു തൊട്ടുമുമ്പ് വന്ന വിമാനത്തിലെ യാത്രക്കാരനിൽ നിന്നാണ് എയർ കസ്റ്റംസ് സ്വർണ്ണം പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *