ഫോര്‍ട്ട് കൊച്ചിയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍

ഫോര്‍ട്ട് കൊച്ചി: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ എറണാകുളം ഫോര്‍ട്ട് കൊച്ചിയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവിൽ വന്നു. കൊച്ചി കോർപ്പറേഷന്‍റെ ഒന്ന് മുതൽ 28 വരെ വാർഡുകളിലാണ് കർശന നിയന്ത്രണം. തോപ്പുംപടി പാലം അടക്കുന്നതില്‍ ആശയക്കുഴപ്പം ഉണ്ടായത് രാവിലെ ഗതാഗതക്കുരുക്കിന് കാരണമാക്കി.

ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളിൽ ദിവസേന സമ്പർക്കത്തിലൂടെയുള്ള രോഗികളുടെ എണ്ണം വർധിക്കുന്നതോടെയാണ് സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിക്കാൻ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *