സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്കുകൂടി കോവിഡ്

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ നിന്ന് രണ്ട് മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം സ്വദേശി ക്ലീറ്റസ് (68), ആലപ്പുഴ നൂറനാട് സ്വദേശി ശശിധരൻ (52) എന്നിവരാണ് മരിച്ചത്.

ചികിത്സയിലായിരുന്ന 815 പേര്‍ കോവിഡില്‍ നിന്നും രോഗമുക്തി നേടി. 822 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 40 പേരുടെ രോഗത്തിന്‍റെ ഉറവിടം വ്യക്തമല്ല. വിദേശത്തു നിന്നു വന്നവർ 55, മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്നവർ 85. ആരോഗ്യപ്രവർത്തകർ 15, കെ.എസ്.ഇ 6. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേരും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവരാണ്. 205 പേരാണ് ഇന്ന് തിരുവനന്തപുരത്ത് മാത്രം കോവിഡ് ബാധിച്ചതായിട്ടുള്ളത്

Leave a Reply

Your email address will not be published. Required fields are marked *