എറണാകുളം ജനറല്‍ ആശുപത്രിയില്‍ അഞ്ച് നഴ്സുമാര്‍ക്ക് കോവിഡ്

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ അഞ്ച് നഴ്സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ മൂന്ന് ഗര്‍ഭിണികള്‍ക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള നഴ്സുമാര്‍ക്കാണ് രോഗം കണ്ടെത്തിയത്.

അതേസമയം തൃശൂർ ശക്തന്‍ മാര്‍ക്കറ്റില്‍ നാല് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ ആന്‍റിജന്‍ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇതോടെ ശക്തൻ മാർക്കറ്റിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 15 ആയി.

Leave a Reply

Your email address will not be published. Required fields are marked *