അയോധ്യയില്‍ ഭൂമി പൂജ നടക്കുന്ന ദിവസം അഞ്ചില്‍ കൂടുതല്‍ പേര്‍ ഒരുമിച്ച്‌​ നില്‍ക്കരുതെന്ന് യു.പി പൊലീസ്

അയോധ്യ: അയോധ്യയില്‍ രാമക്ഷേത്ര ഭൂമി പൂജ നടക്കുന്ന ദിവസം  അഞ്ചില്‍ കൂടുതല്‍ പേര്‍ ഒരുമിച്ച്‌​ നില്‍ക്കരുതെന്ന്​ യു.പി പൊലീസ്​. പ്രധാനമന്ത്രി നരേന്ദ്ര​മോദി ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കുന്ന ചടങ്ങ്​ നടക്കുന്ന​ ആഗസ്​റ്റ്​ അഞ്ചിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്​​.

കോവിഡ്​ പ്രോ​ട്ടോകോള്‍ പാലിക്കുന്നതിന്‍െറ ഭാഗമായാണ്​ ആളുകള്‍ കൂട്ടം കൂടുന്നതിന്​ വിലക്കേര്‍പ്പെടുത്തിയതെന്ന്​ യു.പി പൊലീസ്​ അറിയിച്ചു.

ക്ഷേത്രത്തില്‍ ഭക്​തര്‍ക്കും കര്‍ശന നിയന്ത്രണമുണ്ട്​. ഭൂമിപൂജയുടെ ചടങ്ങ്​ ​എല്ലാവരും ടി.വിയിലൂടെ കാണണമെന്ന്​ ​ക്ഷേത്രം അധികാരികള്‍ അഭ്യര്‍ഥിച്ചു.

നേരത്തെ അയോധ്യയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന 16 പൊലീസുകാര്‍ക്കും ക്ഷേത്രത്തിലെ പൂജാരിക്കും കോവിഡ്​ സ്ഥിരീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *