സ്വര്‍ണ്ണവില : പവന് 40,000 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില 40,000 രൂപ . പവന് 280 രൂപയും ഗ്രാമിന് 35 രൂപയും ഉയർന്നു. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം ) വില 1975നു മുകളിലെത്തിയതോടെയാണു കേരളത്തിലും വില ഉയർന്നത്.

കോവിഡ് പ്രതിസന്ധിയെ തുടർന്ന് ആഗോള വിപണികളിലുള്ള മാന്ദ്യവും ഡോളർ ദുർബലമാകുന്നതും അമേരിക്ക–ചൈന സംഘർഷവും സ്വർണവില കൂടാൻ കാരണമാകുന്നുണ്ട്. ഈ മാസം മാത്രം 180 ഡോളറാണ് രാജ്യാന്തര വിപണിയിൽ കൂടിയത്. ദേശീയ ബുള്യൻ വിപണിയിൽ 10 ഗ്രാമിന്റെ വില 53,200 രൂപ കടന്നു

 

Leave a Reply

Your email address will not be published. Required fields are marked *