അനില്‍ മുരളിയുടെ ഭൗതിക ശരീരം സംസ്‌കരിച്ചു

തിരുവനന്തപുരം: അന്തരിച്ച ചലച്ചിത്ര താരം അനില്‍ മുരളിയുടെ ഭൗതിക ശരീരം സംസ്‌കരിച്ചു. തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ രാവിലെ പത്ത് മണിയോടെയായിരുന്നു സംസ്‌ക്കാരം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

ഇന്നലെ രാത്രിയോടെ തിരുവനന്തപുരം പൂജപ്പുരയിലെ വീട്ടില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ സിനിമ-സീരിയല്‍ രംഗത്തെ നിരവധി പേര്‍ അന്ത്യമോപചാരം അര്‍പ്പിക്കാന്‍ എത്തി.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അനില്‍ മുരളിയുടെ മരണം.ടെലിവിഷന്‍ സീരിയലിലൂടെ അഭിനയരംഗത്ത് എത്തിയ അനില്‍ മുരളി മലയാളം, തമിഴ്, തെലങ്ക് ഭാഷകളിലായി ഇരുനൂറോളം ചിത്രങ്ങളില്‍ വേഷമിട്ടു. മിക്കതും വില്ലന്‍ വേഷളായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *