പ്രധാനമന്ത്രി രാജ്യത്തെ മുടിച്ചുകൊണ്ടിരിക്കുകയാണെന്ന്​ രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ മുടിച്ചുകൊണ്ടിരിക്കുകയാണെന്ന്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. മോദിയുടെ കോർപറേറ്റ്​ മാധ്യമങ്ങളുണ്ടാക്കിയ വ്യാജ പ്രതിഛായ ഉടൻ തകരുമെന്നും അദ്ദേഹം ട്വീറ്റ്​ ചെയ്​തു.

നോട്ട്​ നിരോധനവും ജി.എസ്​.ടിയും ​കൊറോണകാലത്തെ അഴിമതിയും സാമ്പത്തിക രംഗം തകർത്തിരിക്കുന്നു. തൊഴിലവസരങ്ങൾ പാടെ ഇല്ലാതാക്കി. നോട്ട്​ നിരോധനം, ജി.എസ്​.ടി, അഴിമതി, തൊഴിൽ നഷ്​ടങ്ങൾ എന്നിവ എണ്ണമിട്ട്​ പറഞ്ഞാണ്​ രാഹുലി​​ന്‍റെ ട്വീറ്റ്​.

ഒരു കോടി തൊഴിലവസരങ്ങൾ നഷ്​ടപ്പെട്ടതായും പത്തു കോടി തൊഴിലവസരങ്ങൾ ഭീഷണിയിലാണെന്നുമുള്ള വാർത്തയും രാഹുൽ ട്വീറ്റിൽ ചേർത്തിട്ടുണ്ട്​.

Leave a Reply

Your email address will not be published. Required fields are marked *