മാനവവിഭവശേഷി വകുപ്പിന്റെ പേര് വിദ്യാഭ്യാസ വകുപ്പ് എന്ന് പുനര്‍നാമകരണം ചെയ്തു

ന്യൂഡല്‍ഹി: മാനവവിഭവശേഷി വകുപ്പിന്റെ പേര് വിദ്യാഭ്യാസ വകുപ്പ് എന്ന് പുനര്‍നാമകരണം ചെയ്തു. കാബിനറ്റ് യോഗത്തിലാണ് പേര് മാറ്റം അംഗീകരിച്ചത്. പേരുമാറ്റം സംബന്ധിച്ചുളള പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. പു​തി​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​നും കേ​ന്ദ്ര സർക്കാർ അം​ഗീ​കാ​രം ന​ൽ​കി. 2030 ഓ​ടെ എ​ല്ലാ വ​ർ​ക്കും വി​ദ്യാ​ഭ്യാ​സം എ​ന്ന​താ​ണ് പു​തി​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന്‍റെ ല​ക്ഷ്യം. മൂ​ന്ന് വ​യ​സ് മു​ത​ൽ 18 വ​യ​സു​വ​രെ വി​ദ്യാ​ഭ്യാ​സം നി​ർ​ബ​ന്ധി​ത​മാ​ക്കു​ക​യും ചെ​യ്തു. നി​ല​വി​ൽ 14 വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​ണ് നി​ർ​ബ​ന്ധി​ത വി​ദ്യാ​ഭ്യാ​സം. 2025 ഓ​ടെ പ്രീ-​പ്രൈ​മ​റി വി​ദ്യാ​ഭ്യാ​സം സാ​ർ​വ​ത്രി​ക​മാ​ക്കാ​നും 2025 ഓ​ടെ എ​ല്ലാ​വ​ർ​ക്കും അ​ടി​സ്ഥാ​ന സാ​ക്ഷ​ര​ത ന​ൽ​കാ​നും പു​തി​യ വി​ദ്യാ​ഭ്യാ​സ ന​യം ല​ക്ഷ്യ​മി​ടു​ന്നു.

വിദ്യാഭ്യാസ, പഠന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിന്റെ ഭാഗമായാണ് പേരുമാറ്റം എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.വിദ്യാഭ്യാസ അവകാശം നിയമം ഉള്‍പ്പെടുത്തല്‍, പാഠ്യപദ്ധതിയുടെ ഉളളടക്കം കുറയ്ക്കല്‍ ഉള്‍പ്പെടെ നിരവധി പരിഷ്‌കാരങ്ങള്‍ക്ക് തുടക്കമിടാന്‍ ലക്ഷ്യമിട്ടാണ് പുതിയ വിദ്യാഭ്യാസ നയത്തിന് രൂപം നല്‍കുന്നത്. ശാസ്ത്രം, ആര്‍ട്‌സ് വിഷയങ്ങള്‍ എന്ന വേര്‍തിരിവില്ലാതെ പഠനം സാധ്യമാക്കുന്നതിനുളള സാധ്യതകള്‍ തേടുന്നതാണ് പുതിയ വിദ്യാഭ്യാസ നയം.

മുന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് പേര് മാറ്റം ശുപാര്‍ശ ചെയ്തത്. കാലങ്ങളായി ആര്‍.എസ്.എസും ഈ ആവശ്യം ഉന്നയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *