തമിഴ്നാട്ടില്‍ പുതുതായി 6,986 പേര്‍ക്ക് കോവിഡ് ; 85പേര്‍ കൂടി മരിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ പുതുതായി 6,986 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 85 പേരാണ് രോഗം ബാധിച്ചു ഞായറാഴ്ചമാത്രം മരിച്ചത്.അതോടെ തമിഴ്നാട്ടില്‍ വൈറസ് ബാധമൂലം മരിക്കുന്നവരുടെ എണ്ണം 3,494 ആയതായി ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

തമിഴ്നാട്ടില്‍ നിലവില്‍ വൈറസ് ബാധിതരുടെ എണ്ണം 2,13,723 ആയി. 1,56,526 പേര്‍ രോഗമുക്തരായി. സജീവ കേസുകളുടെ എണ്ണം 53,703 ആണ്.തിരുച്ചിറപ്പള്ളിയിലെ ബാങ്കിലെ 38 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ ഈ ബാങ്കിലെ ഉദ്യോഗസ്ഥന്‍ വൈറസ് ബാധ മൂലം മരിച്ചിരുന്നു. ബാങ്ക് സന്ദര്‍ശിച്ച ഇടപാടുകാരോട് പരിശോധനക്ക് വിധേയരാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *