പാലത്തായി കേസിൽ അന്വേഷണ സംഘം വിപുലീകരിച്ചു

കണ്ണൂർ: പാലത്തായി കേസിൽ അന്വേഷണ സംഘം വിപുലീകരിച്ചു. തലശേരി അഡീഷണൽ സെഷൻസ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടതോടെയാണ് രണ്ട് വനിത ഐ.പി.എസ്. ഉദ്യോഗസ്ഥരെക്കൂടി ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചത്. കാസർകോട് ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ, കണ്ണൂർ നാർകോട്ടിക്‌സ് ബ്യൂറോ എ.എസ്.പി രേഷ്മ രമേഷ് എന്നിവർ സംഘത്തിലുണ്ട്.

പെൺകുട്ടിയെ ഭീഷണിപ്പെടുത്തി തെറ്റായ മൊഴി നൽകാൻ പ്രേരിപ്പിച്ചിട്ടുണ്ടോ എന്ന സംശയം കേസിൽ നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് രണ്ട് വനിതാ ഐ.പി.സ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണസംഘത്തെ വിപുലീകരിച്ചിരിക്കുന്നത്. ഇവർ കുട്ടിയുടെ മൊഴിയെടുക്കും.

നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വലിയ അപാകതകളുണ്ടെന്ന് കാട്ടി തുടരന്വേഷണം വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം പരിഗണിച്ചാണ് തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്

Leave a Reply

Your email address will not be published. Required fields are marked *