എം. ശിവശങ്കറെ എൻ.ഐ.എ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം. ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യും. തിങ്കളാഴ്ച്ച കൊച്ചി എൻ.ഐ.എ ഓഫീസിൽ ഹാജരാകാൻ ശിവശങ്കറിന് നിർദ്ദേശം നല്‍കി.

കേസിലെ പ്രതികൾ ശിവശങ്കറിനെ സെക്രട്ടറിയേറ്റിൽ വന്ന് കണ്ടിട്ടുണ്ടോ എന്ന് എന്‍.ഐ.എ പരിശോധിക്കും. ജൂലൈ 1 മുതൽ 12 വരെയുള്ള സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമാണെന്നാണ് എന്‍.ഐ.എ വിലയിരുത്തല്‍.

ഇന്നലെയും ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. 5 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലാണ് അവസാനിച്ചത്. തിരുവനന്തപുരം പൊലീസ് ക്ലബ്ബിലേക്ക് വിളിച്ച് വരുത്തിയാണ് എന്‍.ഐ.എ ചോദ്യം ചെയ്‍തത്.

Leave a Reply

Your email address will not be published. Required fields are marked *