ശിവശങ്കറെ എൻഐഎ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുൻ ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നു. പേരൂർക്കട പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യുന്നത്.

എൻഐഎ ഉദ്യോഗസ്ഥർ നേരത്തെ അദ്ദേഹത്തിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നതിന് ഹാജരാകണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. വളരെ രഹസ്യമായിട്ടായിരുന്നു എൻഐഎയുടെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *