കേരളത്തില്‍ 1078 പേര്‍ക്കുകൂടി കോവിഡ്‌

തിരുവനന്തപുരം: കേരളത്തിൽ വ്യാഴാഴ്ച 1078 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 1000 കടക്കുന്നത്.

അഞ്ചു പേര്‍ കോവിഡ് മൂലം മരിച്ചു. കോഴിക്കോട് കല്ലായി സ്വദേശി കോയുട്ടി(57), മുവാറ്റുപുഴ മടക്കത്താനം സ്വദേശി ലക്ഷ്മി കുഞ്ഞന്‍പിള്ള(79), പാറശ്ശാല നഞ്ചന്‍കുഴിയിലെ രവീന്ദ്രന്‍ (73), കൊല്ലം കെ എസ് പുരത്തെ റഹിയാനത്ത്(58), കണ്ണൂര്‍ വിളക്കോട്ടൂരിലെ സദാനന്ദന്‍ (60) എന്നിവരാണ് മരിച്ചത്.

സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,110 ആയി. ഇന്ന് 798 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഉറവിടം അറിയാത്തത് 65 പേരുണ്ട്. വിദേശത്തുനിന്ന് എത്തിയ 104 പേര്‍ക്കും മറ്റ് സംസ്ഥാനത്തുനിന്ന് എത്തിയ 115 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 428 ആയി.

തിരുവനന്തപുരം-222, കൊല്ലം-106, എറണാകുളം-100, മലപ്പുറം-89, തൃശ്ശൂര്‍-83, ആലപ്പുഴ-82, കോട്ടയം-80, കോഴിക്കോട്-67, ഇടുക്കി-63, കണ്ണൂര്‍-51, പാലക്കാട്-51, കാസര്‍കോട്-47, പത്തനംതിട്ട-27, വയനാട്-10 എന്നിങ്ങനെയാണ് പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെയാണ്: തിരുവനന്തപുരം-60, കൊല്ലം-31, ആലപ്പുഴ-39, കോട്ടയം-25 ഇടുക്കി-22, എറണാകുളം-95, തൃശ്ശൂര്‍-21, പാലക്കാട്- 45, മലപ്പുറം-30 കോഴിക്കോട്- 16, വയനാട്-5 കണ്ണൂര്‍-7, കാസര്‍കോട്-36.

കഴിഞ്ഞ 24 മണിക്കൂറിൽ 22,433 സാംപിളുകൾ പരിശോധിച്ചു. 1,58,117 പേരാണ് നിരീക്ഷണത്തിലുള്ളത്. 9354 പേർ ആശുപത്രികളിലാണ്. ഇന്ന് 1070 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ ചികിത്സയിൽ ഉള്ളത് 9458 പേർ. ഇതുവരെ ആകെ 3,28,940 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 9159 സാംപിളുകളുടെ ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി 1,07,066 സാംപിളുകൾ ശേഖരിച്ചു. ഇതില്‍ 1,0,2687 സാമ്പിള്‍ നെഗറ്റീവ് ആണെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് 428 ഹോട്സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. ഇന്ന് സ്ഥിരീകരിച്ച 222 പേരിൽ 100 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. ഉറവിടം അറിയാത്ത 16 പേരും ഉണ്ട്. ജില്ലയിൽ കൂടുതൽ‌‍ ആരോഗ്യ പ്രവർത്തകരെയും ആയുഷ് വകുപ്പിൽനിന്നുള്ള ജീവനക്കാരെയും നിയോഗിക്കും. നഗരസഭാ കൗണ്‍സിലർമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്ക് കോവിഡ‍് സ്ഥിരീകരിച്ചു. എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ക്വാറന്റീനിൽ പോകേണ്ട സ്ഥിതി വന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *