യു.പിയില്‍ ഗുണ്ടാരാജ്: രാഹുല്‍ഗാന്ധി

ഗാ​സി​യാ​ബാ​ദ്: ആക്രമികളുടെ വെടിയേറ്റ് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ യോഗി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാ​മ​രാ​ജ്യം വാ​ഗ്ദാ​നം ചെ​യ്ത് അ​ധി​കാ​ര​ത്തി​ല്‍ എ​ത്തി​യ ബി​ജെ​പി സ​ര്‍​ക്കാ​ര്‍ ഗു​ണ്ടാ രാ​ജ് ആ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന് അദ്ദേഹം ആരോപിച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യോ​ഗി സ​ര്‍​ക്കാ​രി​നെ വി​മ​ര്‍​ശി​ച്ച്‌ കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്കാ ഗാ​ന്ധിയും രംഗത്തുവന്നിരുന്നു.

തിങ്കളാഴ്ച രാത്രിയാണ് പെണ്‍മക്കള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന മാധ്യമപ്രവര്‍ത്തകന്‍ വിക്രം ജോഷിയെ ഒരു സംഘമാളുകള്‍ ആക്രമിച്ചത്. തലയില്‍ വെടിയേറ്റ ഇദ്ദേഹത്തെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. വിക്രം ജോഷിയുടെ ബന്ധുവായ പെണ്‍കുട്ടിയെ ഒരു സംഘമാളുകള്‍ ഉപദ്രവിച്ചിരുന്നു. ജോഷി ഇവര്‍ക്കെതിരെ പരാതി നല്‍കിയതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *