ഈ മാസം 24 വരെ സചിന്‍ പൈലറ്റിനെതിരേ നടപടിയെടുക്കരുതെന്ന് ഹൈക്കോടതി

ന്യൂഡല്‍ഹി: രാജസ്​ഥാനിലെ കോണ്‍ഗ്രസ്​ യുവനേതാവ്​ സചിന്‍ പൈലറ്റിന്​ നല്‍കിയ അയോഗ്യത നോട്ടീസിന്‍മേല്‍​ ഈ മാസം 24 വരെ നടപടി സ്വീകരിക്കരുതെന്ന്​ കോടതി. കേസ്​ ജൂലൈ 24ന്​വീണ്ടും രാജസ്​ഥാന്‍ ഹൈകോടതി പരിഗണിക്കും.

വിധി പ്രസ്​താവിക്കുന്നതുവരെ സചിന്‍ പൈലറ്റി​​ന്‍റയും 18 വിമത എം.എല്‍.എമാരുടെമാരുടെയും എം.എല്‍.എ സ്​ഥാനത്തിന്​ അയോഗ്യത കല്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട ​നോട്ടിസിനുമേല്‍ നടപടി സ്വീകരിക്കരുതെന്നും കോടതി നിര്‍ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *