സ്വര്‍ണക്കടത്ത് കേസ്: ജയഘോഷിനെ കസ്റ്റംസ് സംഘം ആശുപത്രിയിലെത്തി ചോദ്യം ചെയ്തു

തിരുവനന്തപുരം : യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ ഗണ്‍മാന്‍ ജയഘോഷിനെ സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘം ചോദ്യം ചെയ്തു. ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് ചികില്‍സയിലുള്ള ജയഘോഷിനെ ആശുപത്രിയിലെത്തിയാണ് ചോദ്യം ചെയ്തത്. ഇന്റലിജന്‍സ് ബ്യൂറോയും ജയഘോഷില്‍ നിന്ന് വിവരം ശേഖരിച്ചു.

സ്വർണക്കടത്തു കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെയും പി.എസ്.സരിത്തിനെയും ജൂൺ, ജൂലൈ മാസങ്ങളിൽ ജയഘോഷ് നിരന്തരം വിളിച്ചതിന്റെ വിവരങ്ങൾ എൻഐഎ ശേഖരിച്ചിരുന്നു. ജയഘോഷിന്റെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ കസ്റ്റംസും പൊലീസും പരിശോധിക്കുന്നുണ്ട്. കേസിൽ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിൽ തുടക്കം മുതൽ ജയഘോഷ് ഉണ്ടായിരുന്നുവെന്നാണ് സൂചന.

 

Leave a Reply

Your email address will not be published. Required fields are marked *