സ്വര്‍ണക്കടത്ത് കേസില്‍ സരിത് എന്‍ഐഎ കസ്റ്റഡിയില്‍

തിരുവനന്തപുരം : യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസില്‍  സരിത്തിനെ   7 ദിവസത്തേക്ക് കൊച്ചി എന്‍ഐഎ കോടതി കസ്റ്റഡിയില്‍ വിട്ടു.

സരിത്തിനെ കൂടി കസ്റ്റഡിയില്‍ ലഭിച്ചതോടെ എന്‍ഐഎ മുഖ്യപ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്തേക്കും. നിലവില്‍ സ്വപ്ന സുരേഷ്, സന്ദീപ് എന്നീ പ്രതികളാണ് എന്‍ഐഎയുടെ കസ്റ്റഡിയിലുള്ളത്.

കളളക്കടത്തിന്‍റെ ഗൂഢാലോചനയിലടക്കം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന് പങ്കുണ്ടോയെന്നും ദേശീയ അന്വേഷണ ഏജന്‍സി പരിശോധിക്കും.

Leave a Reply

Your email address will not be published. Required fields are marked *