ഫ്രാങ്കോ മുളയ്ക്കലിന് കോവിഡ്

ജലന്ധര്‍: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കോവിഡ് സ്ഥിരീകരിച്ചു.

പഞ്ചാബിലെ അഭിഭാഷകനില്‍ നിന്നും സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചതെന്നാണ് സൂചന. നേരത്തെ ബിഷപ്പ് ഫ്രാങ്കോയുടെ അഭിഭാഷകനും ഡോക്ടര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോടതിയില്‍ ഹാജരാകാന്‍ കഴിയാത്തതിന്‍റെ കാരണമായി ബിഷപ്പ് ഫ്രാങ്കോ കോടതിയെ അറിയിച്ചതാണ് ഇക്കാര്യം.

കന്യാസ്ത്രീ പീഡനക്കേസിൽ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം റദ്ദാക്കിയിരുന്നു. തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതോടെയാണ് കോടതി നടപടി. കേസ് അടുത്ത മാസം 13ന് വീണ്ടും പരിഗണിക്കും. ഫ്രാങ്കോ മുളയ്ക്കല്‍ നിലവില്‍ ജലന്ധര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *