ശബരിമല പ്രതിഷേധം: ഇതുവരെ1400 ഓളം പേര്‍ അറസ്റ്റിലായി

തിരുവനന്തപുരം:  ശബരിമലയില്‍ പ്രതിഷേധം നടത്തിയ ബി.ജെ.പി. പ്രവര്‍ത്തകരില്‍
ഇതുവരെ1400 ഓളം പേര്‍ അറസ്റ്റിലായി.  പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍നിന്നാണു കൂടുതല്‍ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ഇതില്‍ നാലു ദിവസത്തിനിടെ 170 പേര്‍ അറസ്റ്റിലായ പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പിടിയിലായത്. കോഴിക്കോട് 31, എറണാകുളത്ത് 18, തിരുവനന്തപുരത്ത് 12 എന്നിങ്ങനെയാണു മറ്റു ജില്ലകളില്‍നിന്ന് അറസ്റ്റു ചെയ്തവരുടെ എണ്ണം. 258 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു.

പ്രതികളെന്നു സംശയിക്കുന്നവരുടെ കൂടുതല്‍ ആല്‍ബം പൊലീസ് തയാറാക്കുമെന്നും അറിയിച്ചിട്ടുണ്ട്. ആദ്യം തയാറാക്കിയ ആല്‍ബത്തില്‍നിന്ന് അബദ്ധത്തില്‍ ഉള്‍പ്പെട്ട പൊലീസുകാരും ഉദ്യോഗസ്ഥരുമായ 14പേരെ ഒഴിവാക്കി. നിലയ്ക്കലിലെയും പമ്പയിലെയും സംഘര്‍ഷങ്ങള്‍, ശരണപാതകളില്‍ വിവിധയിടങ്ങളില്‍ യുവതികളെ തടഞ്ഞുള്ള പ്രതിഷേധം, ഹര്‍ത്താലിന്റെ ഭാഗമായി നടന്ന അക്രമങ്ങള്‍ ഇങ്ങനെ വിവിധ കേസുകളിലെ പ്രതികളെയാണു സംസ്ഥാന വ്യാപകമായി അറസ്റ്റ് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *