സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന എങ്ങനെ സംസ്ഥാനം വിട്ടുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബി.ജെ.പി

തിരുവനന്തപുരം:  ട്രിപ്പിൾ ലോക്ക്ഡൗൺ മറികടന്ന് സ്വർണ്ണക്കടത്ത് കേസിലെ പ്രതി
സ്വപ്ന എങ്ങനെ സംസ്ഥാനം വിട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ  കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്.

പാവങ്ങളെ തടഞ്ഞുവെക്കുന്ന പൊലീസ് എങ്ങനെയാണ് സ്വപ്നയെ വിട്ടയച്ചത്. ശബ്ദരേഖ വന്നതോടെ ആരാണ് സ്വപ്നയെ സംരക്ഷിക്കുന്നതെന്ന് ജനങ്ങൾക്കു ബോധ്യമായെന്നും സുരേന്ദ്രൻ പറഞ്ഞു.

48 മണിക്കൂറിനകം കുറ്റവാളികളെ പിടികൂടിയ എൻ.ഐ.എ സംഘത്തിന് അദ്ദേഹം അഭിനന്ദനങ്ങളും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *