‘സ്വപ്​ന കേരള’പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിക്കുമ്പോൾ ഇത്രയും സ്വർണ്ണം കടത്തി കൊണ്ടു വരുമെന്ന് കരുതിയില്ല; എം.കെ മുനീർ

മലപ്പുറം: ഐടി വകുപ്പിന്റെ കഴിഞ്ഞ നാലു വർഷത്തെ മുഴുവൻ കരാറുകളും നിയമനങ്ങളും സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. ‘ഡ്രീം കേരള ‘എന്ന പ്രവാസി പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിക്കുമ്പോള്‍ ഇത്രയും സ്വർണ്ണം പ്രവാസ നാട്ടിൽ നിന്ന് കടത്തി കൊണ്ടു വരുമെന്ന് നാം സ്വപ്നത്തിൽ പോലും കരുതിയതല്ലെന്നും മുനീര്‍ പരിഹസിച്ചു.

സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതിയായി സംശയിക്കുന്ന വ്യക്തിയെ സംസ്ഥാന ഐടി വകുപ്പിലെ കരാർ ജീവനക്കാരി ആക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചുമതല കൂടി വഹിക്കുന്ന ഐടി വകുപ്പ് സെക്രട്ടറിയാണ്. അസാധാരണ കാലത്ത് അസാധാരണ തീരുമാനങ്ങൾ എടുക്കുന്നതിൽ വൈദഗ്ധ്യമുള്ള ചില ഉന്നത ഉദ്യോഗസ്ഥരുടെ വഴിവിട്ട ഇടപെടലുകളാണ് ഈ കേസിലൂടെ പുറത്തുവരുന്നതെന്നും മുനീര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *