സംസ്ഥാനത്ത് 272 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് 272 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 111 പേര്‍ രോഗമുക്തി നേടി.  രോഗം സ്ഥിരീകരിച്ചവരില്‍ പേര്‍ 157 വിദേശത്ത് നിന്നും, 38 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 68 സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 15 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 1 സി.ഐ.എസ്.എഫ് ജവാന്‍ 1 ഡി.എസ്.സി ജവാന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ലോക്ഡൗൺ ആരംഭിച്ചതിനു ശേഷം അഞ്ചുലക്ഷത്തോളം പേർ വന്നു. 62.88 ശതമാനം പേർ രാജ്യത്തിനകത്തു നിന്നും വന്നവരാണ്. ആഭ്യന്തര യാത്രക്കാരിൽ 65 ശതമാനം പേരും വന്നത് റെഡ് സോണിൽ നിന്നുമാണ്. തിരിച്ചു വന്നവരിൽ ഏറ്റവും കൂടുതൽ മലപ്പുറത്ത്. ഏറ്റവും കുറവ് വന്നത് വയനാട്ടിൽ, 12,652 പേർ. കേരളത്തിലേക്ക് ഏറ്റവും കൂടുതൽ പേർ വന്നത് തമിഴ്നാട്ടിൽ നിന്ന് 97,570 പേർ വന്നു. 88,031 പേർ കർണാടകയിൽ നിന്നും വന്നു. ആഭ്യന്തര യാത്രക്കാരുടെ 75 ശതമാനവും വന്നത് ഈ സംസ്ഥാനങ്ങളിൽ നിന്നാണ്. യു.എ.ഇയിൽ നിന്ന് 89,749 പേർ വന്നു.

മലപ്പുറം 63, തിരുവനന്തപുരം 54, പാലക്കാട് 29, എറണാകുളം 21, കണ്ണൂര്‍ 19, ആലപ്പുഴ 18, കാസര്‍ഗോഡ് 13, പത്തനംതിട്ട 12, കൊല്ലം 11, തൃശൂര്‍ 10, കോട്ടയം 3, വയനാട് 3, ഇടുക്കി 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

തിരുവനന്തപുരം 3, കൊല്ലം 6, പത്തനംതിട്ട 19, ആലപ്പുഴ 4, കോട്ടയം 1, ഇടുക്കി 1, എറണാകുളം 20, തൃശൂര്‍ 6, പാലക്കാട് 23, മലപ്പുറം 10, കോഴിക്കോട് 6, വയനാട് 3, കണ്ണൂര്‍ 9 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

സംസ്ഥാനത്ത് 18 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി നിലവില്‍വന്നു. ഇതോടെ ആകെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 169 ആയി

ലോക്ക്ഡൗണ്‍ ആരംഭിച്ചതിനുശേഷം കേരളത്തിലേക്ക് ഇതുവരെ 4,99529 പേര്‍ തിരിച്ചെത്തിയിട്ടുണ്ട്. രാജ്യത്തിനകത്ത് നിന്നും 3,14,94 പേരും വിദേശത്ത് നിന്നും 1,85,435 പേരുമാണ് തിരിച്ചെത്തിയത്. ആഭ്യന്തരയാത്രക്കാരില്‍ 64.35 ശതമാനും പേരും വന്നത് റെഡ് സോണ്‍ ജില്ലകളില്‍ നിന്നാണ്.

ഏറ്റവും കൂടുതല്‍ പേര്‍ തിരിച്ചെത്തിയത് മലപ്പുറം ജില്ലയിലേക്കാണ്. ഇതുവരെ 51707 പേരാണ് ജില്ലയിലേക്ക് തിരിച്ചെത്തിയത്. കണ്ണൂര്‍ 49653, എറണാകുളം- 47990 എന്നിങ്ങനെയാണ് കൂടുതല്‍ പേര്‍ തിരിച്ചെത്തിയ ജില്ലകള്‍. കുറവ് ആളുകള്‍ എത്തിയത് വയനാട്ടിലേക്കാണ്. 12652 പേര്‍.

ആഭ്യന്തരയാത്രക്കാരില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരിച്ചെത്തിയത് തമിഴ്‌നാട്ടില്‍ നിന്നാണ്. ഇതുവരെ 97570 പേരാണ് തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് തിരിച്ചെത്തിയത്. കര്‍ണാടക-88031, മഹാരാഷ്ട്ര- 47970 എന്നിങ്ങനെയാണ് കൂടുതല്‍ പേര്‍ തിരിച്ചെത്തിയ മറ്റ് സംസ്ഥാനങ്ങളുടെ കണക്കുകള്‍.

നമ്മുടെ അശ്രദ്ധ സ്വന്തം ജീവൻ മാത്രമല്ല പ്രിയപ്പെട്ടവരുടെ ജീവൻ കൂടി അപകടപ്പെടുത്തും. കോവിഡ് ഭേദമായവർ 7 ദിവസം വീടുകളിൽ തന്നെ തുടരണം. കുടുംബാംഗങ്ങളും വാർഡുതല സമിതിയും ഇക്കാര്യം ഉറപ്പു വരുത്തണം. വയനാട് ജില്ലയിലെ മുതിർന്ന പൊലീസ് ഓഫിസർമാർ ക്വാറന്റീനിൽ കഴിയുന്നവരുടെ വീടുകളിൽ മിന്നൽ സന്ദർശനം നടത്തി. ഇതൊരു നല്ല മാതൃകയാണ്. വിമാനത്തിലെത്തുന്നവർ പിപിഇ കിറ്റും മാസ്കും അലക്ഷ്യമായി വലിച്ചെറിയുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കും. അർധ സൈനിക വിഭാഗങ്ങൾക്കിടയിൽ കോവി‍ഡ് പടരുന്നു. 66 സിഐഎസ്എഫ് ജവാൻമാർ, 23 ആർമി സൈനികർ എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു. കേരള പൊലീസ് ഇവർക്ക് ആവശ്യമായ സഹായം നൽകും. കുറ്റാരോപിതരുടെ പരിശോധന ഫലം 48 മണിക്കൂറിനകം ലഭ്യമാക്കും. തിരിച്ചെത്തുന്ന അതിഥി തൊഴിലാളികൾക്ക് ക്വാറിന്റീൻ ഉറപ്പു വരുത്തണം. ക്വാറന്റീൻ ലംഘിച്ച 13 പേർക്കെതിരെ കേസെടുത്തു. ആശുപത്രികൾ ധർമം മറന്നതായുള്ള റിപ്പോർട്ട് കിട്ടി. ഗർഭിണിയുടെ നേരെ ആശുപത്രി വാതിൽ അടച്ചു. ഇത് ഗൗരവമായ കാര്യമാണ്. ഇതു സംഭവിക്കാൻ പാടില്ലാത്തതാണ്. ഇക്കാര്യം ആശുപത്രികള്‍ പ്രത്യേകം ശ്രദ്ധിക്കണം.

Leave a Reply

Your email address will not be published. Required fields are marked *