പാലത്തായി പീഡന കേസ്: പെൺകുട്ടിയുടെ മാതാവിനെ കോടതി കക്ഷി ചേർത്തു

കൊച്ചി: പാലത്തായി പീഡന കേസില്‍ പെൺകുട്ടിയുടെ മാതാവിനെ കോടതി കക്ഷി ചേർത്തു. പ്രതി പത്മരാജന്‍റെ ജാമ്യാപേക്ഷയിലാണ് നടപടി. മാതാവിന് നോട്ടീസയക്കാനും കോടതി നിർദേശം നല്‍കി. കേസ് ഡയറി ഹൈക്കോടതിയിൽ ഹാജരാക്കി. ജാമ്യാപേക്ഷ മറ്റന്നാൾ പരിഗണിക്കും.

പാനൂരിനടുത്ത് പാലത്തായിയില്‍ പത്തു വയസ്സുകാരി സ്‌കൂളില്‍ വച്ച് ക്രൂരമായി പീഡിപ്പിക്കപ്പെട്ട കേസിലാണ് പെണ്‍കുട്ടിയുടെ മാതാവിനെ കോടതി ഇപ്പോള്‍ കക്ഷി ചേര്‍ത്തിരിക്കുന്നത്. അറസ്റ്റിലായ ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും അധ്യാപകനുമായ പത്മരാജന്‍ കുട്ടിയെ സ്‌കൂളിലെ ശുചിമുറിയില്‍ വച്ച് ആദ്യം പീഡിപ്പിക്കുകയും പിന്നീട് പൊയിലൂരിലെ ഒരു വീട്ടില്‍ കൊണ്ടു പോയി മറ്റൊരാള്‍ക്ക് പെണ്‍കുട്ടിയെ കാഴ്ചവെക്കുകയും ചെയ്തുവെന്നാണ് പരാതി. ഒരുപാട് പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായത്.

Leave a Reply

Your email address will not be published. Required fields are marked *