കോവിഡ് മരണം 27; തോപ്പുംപടി സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

കൊച്ചി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. എറണാകുളം തോപ്പുംപടി സ്വദേശി യുസുഫ് സെയ്ഫുദ്ദീന്‍ ആണ് ഇന്നലെ രാത്രി മരിച്ചത്. കഴിഞ്ഞ മാസം 28 മുതല്‍ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ 12 പേര്‍ക്ക് കൂടി എറണാകുളം ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചു.

കഴിഞ്ഞ 28ാം തീയതിയാണ് തോപ്പുംപ്പടി സ്വദേശിയായ യൂസഫിനെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ദീര്‍ഘനാളായി പ്രമേഹരോഗത്തിന് ചികിത്സയിലായിരുന്നു. ന്യൂമോണിയ ബാധിച്ചതിനാല്‍ 28ാം തീയതി മുതല്‍ തന്നെ ഇദ്ദേഹം ശ്വസനസഹായിയുടെ സഹായത്തോടെ ഐസിയുവില്‍ ചികിത്സയിലായിരുന്നു. പിന്നീട് വൃക്കകളുടെ പ്രവര്‍ത്തനവും വഷളായി. തുടര്‍ന്ന് ഇന്നലെ രാത്രിയോടെ മരണപ്പെടുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ മരണാനന്തര ചടങ്ങുകള്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *