പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സിയൂള്‍ സമാധാന പുരസ്കാരം

സിയൂള്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സിയൂള്‍ സമാധാന പുരസ്കാരം.  ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയ്ക്ക് നല്‍കിയ സംഭാവനകള്‍ക്കും ലോക സമാധാനത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമാണ് മോദിയെ പുരസ്കാരത്തിന് അര്‍ഹനാക്കിയതെന്ന് കൊറിയന്‍ സമാധാന പുരസ്കാര സംഘാടകര്‍ വ്യക്തമാക്കി.

നോട്ട് നിരോധനത്തിലൂടെയും ജിഎസ്ടിയിലൂടെയും മോദി ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയില്‍ മാറ്റങ്ങളുണ്ടാക്കിയെന്നും അവര്‍ പറയുന്നു. ഇന്ത്യയില്‍ അഴിമതി തുടച്ചുനീക്കാന്‍ നോട്ടുനിരോധനത്തിന് സാധിച്ചു. ഇത്തരം കാര്യങ്ങള്‍ മോദിയെ ആഗോളതലത്തില്‍ ശ്രദ്ധേയനാക്കിയെന്നും പത്രക്കുറിപ്പില്‍ പറയുന്നു. 1990 ലെ ഒളിംപിക്സിന് പിന്നാലെയാണ് സീയൂള്‍ സമാധാന പുരസ്കാരം ഏര്‍പ്പെടുത്തിയത്. പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യാക്കാരനും 14ാമത്തെ വ്യക്തിയുമാണ് നരേന്ദ്ര മോദി. ഐക്യരാഷ്ട്രസഭ മുന്‍ സെക്രട്ടറി ജനറല്‍ കൊഫീ അന്നന്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍കല്‍ എന്നിവരാണ് ലോക നേതാക്കളുടെ ഗണത്തിലെ മുന്‍ഗാമികള്‍. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് 2012 ല്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *