ജോസ് കെ മാണിയെ എല്‍.ഡി.എഫിലെടുക്കണമെന്ന് സി.പി.എം വിലയിരുത്തല്‍

തിരുവനന്തപുരം: ജോസ് കെ മാണിയെ എല്‍.ഡി.എഫിലെടുക്കണമെന്ന് സി.പി.എം. ഇക്കാര്യം കേന്ദ്രനേതൃത്വത്തെ അറിയിക്കും. ഇന്ന് ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്‍റേതാണ് വിലയിരുത്തല്‍. എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്. സി.പി.ഐയുടെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് സി.പി.എമ്മിന്റെ നീക്കം. ജോസ് കെ മാണിയെ മുന്നണിയിലെടുക്കാനുള്ള നീക്കങ്ങളാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.

കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ജോ​സ് പ​ക്ഷ​ത്തെ പു​റ​ത്താ​ക്കി​യ​ത് യു​.ഡി.​എ​ഫി​നെ ശി​ഥി​ല​മാ​ക്കു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. ജോ​സ് വി​ഭാ​ഗ​വു​മാ​യി എ​ൽ​ഡി​എ​ഫ് ഒ​രു ച​ർ​ച്ച​യും ന​ട​ത്തി​യി​ട്ടി​ല്ല. ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം സ്വീ​ക​രി​ക്കു​ന്ന രാ​ഷ്ട്രീ​യ നി​ല​പാ​ട് അ​നു​സ​രി​ച്ച് എ​ൽ​ഡി​എ​ഫി​ന്‍റെ തീ​രു​മാ​നം എ​ടു​ക്കു​മെ​ന്നും കോ​ടി​യേ​രി വ്യ​ക്ത​മാ​ക്കി. എ​ൽ​ഡി​എ​ഫി​ൽ ചേ​ര​ണ​മെ​ന്ന താ​ല്പ​ര്യം ജോ​സ് പ​ക്ഷം പ്ര​ക​ടി​പ്പി​ച്ചി​ട്ടി​ല്ല. എ​ന്ത് നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കാ​ൻ പോ​കു​ന്ന​ത് എ​ന്നു​ള്ള​ത് അ​വ​ർ ഇ​തു​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. വ​രും ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മേ എ​ന്തു​രാ​ഷ്ട്രീ​യ നി​ല​പാ​ടാ​ണ് അ​വ​ർ എ​ടു​ക്കാ​ൻ പോ​കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​വു​ക​യു​ള്ളൂ.

അവരുടെ നിലപാട് വ്യക്തമായതിന് ശേഷം എന്തുചെയ്യണമെന്ന് പാര്‍ട്ടിയും എല്‍.ഡി.എഫും ചര്‍ച്ച ചെയ്ത് തീരുമാനിക്കും- കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *