കയ്യേറ്റങ്ങളുടെ കാലം അവസാനിച്ചു; ചൈനയ്‌ക്കെതിരെ പ്രധാനമന്ത്രി

കയ്യേറ്റങ്ങളുടെ കാലം കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലഡാക്കിലെ സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. സൈനികരുടെ ജീവത്യാഗം സമാനതകളില്ലാത്തതാണെന്നും മോദി പറഞ്ഞു. പ്രസംഗത്തിനിടെ ചൈനയ്ക്ക് മോദി താക്കീതും നൽകി.  ഭൂമി പിടിച്ചെടുക്കാൻ ശ്രമിക്കുന്നവരുടെ പരാജയം ചരിത്രം കണ്ടിട്ടുണ്ട്. ഭൂവിസ്തൃതി കൂട്ടാൻ ശ്രമിക്കുന്ന സാമ്രാജ്യങ്ങൾ വിജയിച്ച ചരിത്രമില്ലെന്ന് മോദി പറഞ്ഞു.

ഗാൽവനിൽ വീരമൃത്യൂ വരിച്ച ജവാന്മാർക്ക് മോദി ആദരമർപ്പിച്ചു. 130 കോടി ജനങ്ങളുടെ അഭിമനത്തിന്റെ പ്രതീകമാണ് ഗാൽവനെന്നും മോദി പറഞ്ഞു. രാജ്യ സുരക്ഷ സൈനികരുടെ കരങ്ങളിൽ ഭദ്രമാണ്. വെല്ലുവിളികൾക്കിടയിലും വിട്ടുവീഴ്ചയില്ലാതെ സൈന്യം രാജ്യത്തെ സംരക്ഷിച്ചു. അതിർത്തി സംരക്ഷിക്കാൻ ഇന്ത്യ സജ്ജമാണെന്നും, സൈനികരുടെ ധൈര്യം മലനിരകളേക്കാൾ ഉയരത്തിലാണെന്നും മോദി സൈന്യത്തെ പ്രകീർത്തിച്ചുകൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *