തിരുവനന്തപുരത്ത് സ്ഥിതി അപകടകരമെന്ന് മേയർ

തിരുവനന്തപുരം: തിരുവനന്തപുരത്ത് നാലുപേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതിന്റെ ഉറവിടം വ്യക്തമാകാത്ത സാഹചര്യത്തിൽ തിരുവനന്തപുരത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മേയർ കെ.ശ്രീകുമാർ അറിയിച്ചു.

തിരുവനന്തപുരത്ത് സ്ഥിതി അപകടകരമാണ്. പാളയം സാഫല്യം കോംപ്ലക്സിലുള്ള ഷോപ്പിലെ ജീവനക്കാരനായ അസാം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോംപ്ലക്സ് ഏഴുദിവസത്തേക്ക് അടച്ചിടുമെന്ന് മേയർ പറഞ്ഞു. സാഫല്യം കോംപ്ലക്സിന്റെ സമീപമുള്ള പാളയം മാർക്കറ്റിലും കർശന നിയന്ത്രണം ഏർപ്പെടുത്തും. മാർക്കറ്റിലെ മുൻവശത്ത് ഗേറ്റ് മാത്രമായിരിക്കും തുറക്കുക. പിറകുവശത്തെ ഗേറ്റ് അടച്ചിടും. മാർക്കറ്റിന് മുന്നിൽ നഗരസഭ ആരോഗ്യവിഭാഗത്തിന്റെ കൗണ്ടർ പ്രവർത്തിക്കുന്നുണ്ട്. വളരെ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ മാർക്കറ്റിലേക്ക് പ്രവേശനം അനുവദിക്കൂ.

നഗരസഭയിലെ മറ്റു മാർക്കറ്റുകളിലും നിയന്ത്രണം ഏർപ്പെടുത്തും. ലോട്ടറി വില്പനമക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തകുടർന്ന് വ‌ഞ്ചിയൂർ,​ കുന്നുംപുറം പ്രദേശങ്ങൾ കണ്ടെയ്‌ൻമെന്റ് സോണാക്കുന്നത് പരിഗണിക്കും. ഇവിടെ ലോക്ക്ഡൗൺ ഏർപ്പെടുത്തും.ആൾക്കൂട്ടം ഉണ്ടാകുന്ന സ്ഥലങ്ങൾ,​ ഓഫീസുകൾ,​ ബസ് സ്റ്റോപ്പുകൾ എന്നിവിടങ്ങളിൽ കർശന നിയന്ത്രണം നടപ്പാക്കും. സൂപ്പർ മാർക്കറ്റുകളിലും നിയന്ത്രണം കർശനമാക്കുമെന്ന് മേയർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *