കെ.എസ്.ആര്‍.ടി.സി അങ്കമാലി ഡിപ്പോ അടച്ചു

കൊച്ചി: കണ്ടക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി അങ്കമാലി ഡിപ്പോ അടച്ചിട്ടു. ഡിപ്പോയിലെ ഓര്‍ഡിനറി ബസിലെ കണ്ടക്ടറായ മലപ്പുറം മങ്കട സ്വദേശിക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഡ്യൂട്ടികഴിഞ്ഞ് ഇദ്ദേഹം നാട്ടിലേക്ക് മടങ്ങിയിരുന്നു. അവിടെവച്ചാണ് രോഗം സ്ഥിരീകരിച്ചത്. ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ സ്രവപരിശോധനയില്‍ ഇന്നലെയാണ് രോഗംസ്ഥിരീകരിച്ചത്.

എന്നാല്‍ ഇദ്ദേഹത്തിന് എവിടെനിന്നാണ് രോഗംബാധിച്ചതെന്ന് വ്യക്തമല്ല. ഇയാളുമായി അടുത്തിടപഴകിയവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരിലാര്‍ക്കെങ്കിലും രോഗമുണ്ടോ എന്ന് വ്യക്തമല്ല. ഡിപ്പോയും പരിസരവും അണുവിമുക്തമാക്കിയശേഷമേ പ്രവര്‍ത്തനം വീണ്ടും തുടങ്ങൂ.

Leave a Reply

Your email address will not be published. Required fields are marked *