ഷംന കാസിമിനെ തട്ടിക്കൊണ്ട് പോവാൻ പദ്ധതിയിട്ടതായി ഐ.ജി വിജയ് സാക്കറെ

കൊച്ചി: നടി ഷംന കാസിമിനെ തട്ടിക്കൊണ്ട് പോവാൻ പദ്ധതിയിട്ടതായി ഐ.ജി വിജയ് സാക്കറെ. തടവിലാക്കി മോചനദ്രവ്യം ആവശ്യപ്പെടാൻ പദ്ധതിയിട്ടതായും ഷംനയിൽ നിന്ന് പണം തട്ടുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും വിജയ് സാക്കറെ പറഞ്ഞു. ഹാരിസ്, റഫീഖ്, ഷെരിഫ് എന്നിവരാണ് പദ്ധതി ആസൂത്രണം ചെയ്തത്. ഏഴു പേരെ ഇത് വരെ കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാൾ കോവിഡ് ബാധിച്ചു ചികിത്സയിലാണ്. നാല് പേരെ കൂടി പിടികൂടാനുണ്ടെന്നും ഐ.ജി അറിയിച്ചു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കരയിൽ നിന്നാണ് സംഘത്തിന് സിനിമാ താരങ്ങളുടെ നമ്പർ ലഭിച്ചതെന്നും അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായതായും ഐ.ജി പറഞ്ഞു. സിനിമാ മേഖലയിലെ പല പ്രമുഖരുടെയും നമ്പർ സംഘടിപ്പിച്ചു. സംഘം സ്വർണത്തട്ടിപ്പ് നടത്തിയിട്ടില്ലെന്നും സ്വർണ്ണ കടത്ത് എന്ന ആവശ്യവുമായാണ് ആദ്യം പ്രതികൾ ഷംനയെ സമീപിച്ചതെന്നും ഐ.ജി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *