മീ ടൂ:നിയമപരിഷ്ക്കരണത്തിന് കേന്ദ്ര സർക്കാർ സമിതി രൂപീകരിച്ചു

ന്യൂഡൽഹി : മീ ടൂവിൽ 2013 ലെ നിയമപരിഷ്ക്കരണത്തിന് കേന്ദ്ര സർക്കാർ സമിതി രൂപീകരിച്ചു.ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ് അദ്ധ്യക്ഷനായ സമിതിക്കാണ് രൂപം നൽകിയിരിക്കുന്നത്.

തൊഴിലിടങ്ങളിലെ പീഡനങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് സമിതി രൂപീകരിച്ചിരിക്കുന്നത്.ഇതുമായി ബന്ധപ്പെട്ട് പുതിയ ചട്ടങ്ങൾക്കും രൂപം നൽകും.മന്ത്രിമാരായ നിർമ്മല സീതാരാമൻ,നിതിൻ ഗഡ്കരി,മേനകാ ഗാന്ധി എന്നിവരും സമിതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.

രാജ്യത്ത് മീടു വെളിപ്പെടുത്തലുകളുമായി ഒട്ടേറെ പേർ അടുത്തിടെ രംഗത്ത് വന്നിരുന്നു.കേന്ദ്ര മന്ത്രി എം ജെ അക്ബർ മീ ടു വെളിപ്പെടുത്തലിനെ തുടർന്ന് അടുത്തിടെ രാജി വച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *